അലനല്ലൂര്‍: റമസാന്‍ മാസങ്ങളില്‍ മുസ്ലിംങ്ങള്‍ക്കൊപ്പം നോമ്പ് അനുഷ്ടിക്കുകയാണ് എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി പെരുവമ്പലന് ബാബു. കോട്ടപ്പള്ള ദാറുസലാം മസ്ജിദ് ബില്‍ഡിംഗില്‍ പഞ്ചര്‍ വര്‍ക്സ് സ്ഥാപനം നടത്തുന്ന ബാബു തന്റെ 45ാം വയ സിലാണ് വ്രതമനുഷ്ടിച്ച് തുടങ്ങിയത്. ഇപ്പോള്‍ പ്രായം 56 ആയി.
കഴിഞ്ഞ 11 വര്‍ഷമായി ബാബു നോമ്പെടുക്കുന്ന കാര്യം പക്ഷേ ഭാര്യക്കും മകനുമല്ലാ തെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം നോമ്പ് തുറക്കാനുള സാധനങ്ങള്‍ വാങ്ങുന്നത് സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ‘ബാബുവിന്റെ നോമ്പ്’ പുറം ലോകം അറിയുന്നത്. തന്റെ സുഹൃത്തുക്കള്‍ നോമ്പിന്റെ ത്യാഗവും അനുഭവങ്ങളും പറയുന്നത് കേട്ടാണ് നോമ്പെടുത്ത് തുടങ്ങിയത്. ഭാര്യ അമ്മിണിയും മകന് സുരേഷും പൂര്‍ണ പിന്തുണ നല്കി.
ആദ്യമൊക്കെ പകുതി നോമ്പാണ് എടുത്തിരുന്നതെന്നും 11 വര്‍ഷമായി റമസാന്‍ മാസ ത്തില്‍ വിഷു പോലുള്ള വിശേഷ ദിവസങ്ങള്‍ വന്നാല്‍ അന്നേ ദിവസത്തെ ഒന്നോ, രണ്ടോ നോമ്പൊഴികെ എല്ലാം എടുക്കാറുണ്ടെന്നും ബാബു പറഞ്ഞു. ബാബു നോമ്പെടു ക്കുന്ന കാര്യം പുറത്തറിഞ്ഞതോടെ വലിയ പിന്തുണയാണ് നാട്ടുകാരില്‍ നിന്നും ലഭി ക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ലക്ഷ്യവും ബാബുവിനുണ്ട്. നോ മ്പിലൂടെ മാനസിക സംതൃപ്തി ലഭിക്കുന്നതായും ശരീരത്തെയും സംസാരത്തെയും ചിട്ട പെടുത്തിയെടുക്കാനാകുന്നതായും ബാബു പറഞ്ഞു.