മണ്ണാര്‍ക്കാട്: പ്രളയത്തില്‍ ഗതിമാറിയൊഴുകിയ കുന്തിപ്പുഴയുടെ തെങ്കര പഞ്ചായ ത്തിലെ പുളിഞ്ചോട് ഭാഗത്ത് കരിങ്കല്ല് സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ ചെലഴിച്ചാണ് പുഴയോരത്ത് സം രക്ഷണ ഭിത്തി നിര്‍മിച്ചത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനം ആരംഭിച്ച പ്രവര് ത്തികള് മാര്‍ച്ച് 23നാണ് പൂര്‍ത്തിയാക്കിയത്.
പ്രളയ സമയത്ത് കുന്തിപ്പുഴ ഗതിമാറിയൊഴുകിയത് വിനാശങ്ങള്‍ക്ക് ഇടയാക്കിയിരു ന്നു.പുഴയോരത്ത് താമസിക്കുന്ന 25 ഓളം കുടുംബങ്ങളുടെ വീടും സ്ഥലവും ഭീഷണി യുടെ നടുവിലായി.തുടര്‍ന്ന് പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയാ യിരുന്നു.ഇത് പ്രകാരം റിവര്‍മാനേജ്മെന്റ് ഫണ്ട് ഉന്നത തല കമ്മിറ്റി അംഗം ആര് അജയന്റെ നേതൃത്വത്തിലുള്ള സംഘം 2021 ജനുവരി 18ന് തത്തേങ്ങലത്ത് പുഴയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.തുടര്‍ന്നാണ് ജില്ലയിലെ നദിതീര സംരക്ഷണ പ്രവര്ത്തിയു മായി ബന്ധപ്പെട്ടാണ് തെങ്കര പഞ്ചായത്തിലെ തത്തേങ്ങലം പുളിഞ്ചോട് ഭാഗത്ത് കുന്തി പ്പുഴയുടെ ഇടതുവശത്തെ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് പദ്ധതിയിട്ടത്.2022 ജൂലായില്‍ പദ്ധതിക്ക് 55 ലക്ഷം രൂപ അനുവദിച്ചു.ഒക്ടോബര്‍ 20ന് ടെണ്ടര്‍ നടപടി കളായി.എം അബ്ദുള്‍ ഹമീദ് എന്ന കരാറുകാരനാണ് 32,97,912 രൂപയ്ക്ക് കരാര്‍ ഉടമ്പടി യില്‍ ഏര്‍പ്പെട്ടത്.18 ശതമാനം ജിഎസ്ടി ഉള്‍പ്പെടാത്തതായിരുന്നു കരാര്‍ തുക.ഒരു വര്‍ഷ മായിരുന്നു പൂര്‍ത്തീകരണ കാലാവധി.എന്നാല്‍ ഏഴ് മാസത്തിനുള്ളില്‍ തന്നെ സംരക്ഷ ണ ഭിത്തി നിര്‍മിച്ചു.
തത്തേങ്ങലം പ്രദേശത്ത് ഇടതുകരയിലായി 126 മീറ്റര്‍ നീളത്തില്‍ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് 4.50 മീറ്റര്‍ ഉയരത്തിലും കുറഞ്ഞ ഭാഗത്ത് 2.50 മീറ്റര്‍ ഉയരത്തിലുമാണ് കരിങ്കല്ല് കെട്ട് നിര്‍മിച്ചിട്ടുള്ളത്.ബലപ്പെടുത്തുന്നതിനായി കോണ്‍ക്രീറ്റ് ബെല്‍റ്റുകളും സ്ഥാപിച്ചി ട്ടുണ്ട്.സംരക്ഷണ ഭിത്തിയായതോടെ പ്രദേശവാസികളുടെ വളരെ കാലത്തെ പരാതി യാണ് പരിഹരിക്കപ്പെടുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കിയ കുന്തിപ്പുഴ ഇടതുകര സംരക്ഷണ ഭിത്തി തിങ്കളാഴ്ച ഉച്ചക്ക് 12.30ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.പാലക്കാട് ചെറുകിട ജലസേചന ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി പ്രദീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.വികെ ശ്രീകണ്ഠന് എംപി മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, മണ്ണാര് ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്റ,തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,ബ്ലോക്ക് പഞ്ചായ ത്ത് അംഗം പ്രീത,വാര്‍ഡ് മെമ്പര്‍ നജ്മുന്നിസ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി കെ സുനില്‍,ഭാസ്കരന് മുണ്ടക്കണ്ണി,ഹരിദാസന് ആറ്റക്കര,സിറിയക് അഗസ്റ്റിന്,ടി കെ ഫൈസല്‍, ടി വി പ്രസാദ്,നാസര്‍ നെടിയോടത്ത്,വി മുസ്തഫ തുടങ്ങിയവര്‍ സംസാരി ക്കും.ജില്ലാ കളക്ടര്‍ ഡോ.ചിത്ര സ്വാഗതവും സബ് കലക്ടര്‍ ധര്‍മ്മലശ്രീ നന്ദിയും പറയും.
