അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തി ന്റെയും വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് അംഗം ബഷീര്‍ തെക്കന്റെ പ്രാദേശിക വികസനത്തില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് പണി നവീകരിച്ച പെരിമ്പടാരി – അരിയക്കുണ്ട് റോഡിന്റെയും, 6.1 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയാക്കിയ അരിയക്കുണ്ട് – നന്നങ്ങാടി റോഡിന്റെ സൈഡ് കെട്ടി സംരക്ഷണത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി വാര്‍ഡ് അംഗം കെ.റംലത്തിന്റെ പ്രാദേശിക വികസനത്തില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയാക്കിയ അരിയക്കുണ്ട് – നന്നങ്ങാടി പാടം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അം ഗം എം.മഹര്‍ബാന്‍ ടീച്ചര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെക്ക ന്, വാര്‍ഡ് അംഗങ്ങളായ കെ.റംലത്ത്, അശ്വതി,എം.കെ ബക്കര്‍, മുന്‍ പഞ്ചായത്ത് പ്രസി ഡന്റ് റഷീദ് ആലായന്‍, കാസിം ആലായന്‍, കെ.വി ഉസ്മാന്, നവാസ് ചോലയില്‍, ബുഷൈര്‍ അരിയക്കുണ്ട്, കളഭം രാധാകൃഷണന് എന്നിവര്‍ സംസാരിച്ചു.