തെങ്കര: ആയുര്‍വേദ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി അര്‍ശോ ഭഗന്ദര ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു.അര്‍ശസ്സ്,ഭഗന്ദരം,ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ഈ ക്ലിനിക്ക് വഴി ചികിത്സ ലഭ്യമാകും.തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്ക ത്തലി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ഷിബു,ഡോ.യു ഷാജി,ഡോ.ആശ ഷിബു,ഡോ.മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.ഫോണ്‍: 04924- 222690.