കുമരംപുത്തൂര്‍: തലമുറകള്‍ക്ക് അക്ഷര വെളിച്ചമേകി നൂറിന്റെ നിറവിലെത്തിയ പയ്യനെടം ജി എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷം പഠനോത്സവവും വര്ണ്ണാഭവമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്റ ഉദ്ഘാടനം ചെയ്തു. കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. സാഹി ത്യകാരന്‍ കെ പി എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.പ്രധാന അധ്യാപകന് എം എന്‍ കൃഷ്ണകുമാര്‍ മാസ്റ്റര്‍,ഖദീജ ബീവി ടീച്ചര്‍ എന്നിവരെ പിടിഎ ഭാരവാഹികള്‍ ആദ രിച്ചു.
ഇല പ്രൊജക്ട് ലോഞ്ചിംഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി നിര്‍വ്വഹിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രീത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ഇന്ദിര,പിഎം നൗഫല്‍ തങ്ങള്‍,പഞ്ചായത്ത് അംഗങ്ങളായ പി അജിത്ത്,റസീന വറോ ടന്‍,മുന്‍ വാര്‍ഡ് മെമ്പര്‍ സി പി മായിന്‍,പിടിഎ പ്രസിഡന്റ് വി സത്യന്,എസ് എം സി ചെയര്മാന് കെ പി മുഹമ്മദ് കോയ,എംപിടിഎ പ്രസിഡന്റ് അനു,പിടിഎ വൈസ് പ്രസിഡന്റ് റാഫി മൈലംകോട്ടില്‍,സ്റ്റാഫ് സെക്രട്ടറി പി എ കദീജ ബീവി,മുന്‍ പിടിഎ പ്രസിഡന്റ് കെ സുകുമാരന്‍, എസ് ആര് ജി കണ്‍വീനര്‍ സരളാദേവി എന്നിവര്‍ സം സാരിച്ചു.പ്രധാന അധ്യാപകന് എന്‍ എം കൃഷ്ണകുമാര്‍ സ്വാഗതവും വി പി ഹംസക്കുട്ടി നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.