കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും രാഷ്രീയ വിദ്യാ ഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹംസ സാഹി ബിന്റെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് തലത്തില്‍ അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ പുരസ്കാരം സാമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തകനായ പി.മുഹമ്മദലി അന്‍സാരി മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ സാമൂഹിക പുരോഗതിക്ക് വേണ്ടി സേവനം ചെയ്യുന്ന പ്രമുഖ വ്യക്തിക്ക് എന്‍.ഹംസ സാഹിബിന്റെ സ്മരണാര്‍ത്ഥം രാഷ്ട്ര സേവാ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
കുമരംപുത്തൂര്‍ വട്ടമ്പലത്തെ ഗ്രാമ പഞ്ചായത്ത് ഉബൈദ് ചങ്ങലീരി കമ്മ്യൂണിറ്റി ഹാളി ല്‍ വെച്ച് നടന്ന ചടങ്ങില്‍ 5001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ, പി.മുഹമ്മദലി അന്‍സാരി മാസ്റ്റര്‍ക്ക് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി മുഖ്യാഥിതിയായിരുന്നു. അരിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ദീഖ് അനുസ്മരണ പ്രഭാഷണവും സാംസ്കാരിക പ്രവര്ത്ത കന് കെ.പി.എസ് പയ്യനെടം അനുമോദന പ്രസംഗവും നടത്തി. പുരസ്ക്കാര തുകയായി ലഭിച്ച തുക ചടങ്ങില്‍ വെച്ചുതന്നെ മണ്ണാര്‍ക്കാട് പാലിയേറ്റീവ് ക്ലിനിക്കിനുവേണ്ടി പി. ഉബൈദ് മാസ്റ്റര്‍ക്ക് അന്‍സാരി മാസ്റ്റര്‍ കൈമാറി.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സഹദ് അരിയൂര്‍, പൊന്‍പാറ കോയക്കുട്ടി, ഹുസൈന് കോളശ്ശേരി, അസീസ് പച്ചീരി, എം.മമ്മദ് ഹാജി, ബഷീര്‍ കാട്ടിക്കുന്നന്‍, വൈശ്യന് മുഹമ്മദ്, മുജീബ് മല്ലിയില്‍, നൗഷാദ് വെള്ളപ്പാടം, മുനീര്‍ താളില്‍, ഹമീദ് കൊമ്പത്ത്, എം.കെ മുഹമ്മാലി, സിദ്ദീഖ് പാറോക്കോട്, ടി.കെ സഫ്വാന്, ശരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, റസീന വറോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.