കോട്ടോപ്പാടം : പഞ്ചായത്തിലെ മേക്കളപ്പാറ കുന്തിപ്പാടത്തിന് സമീപം മുപ്പതേക്കറില്‍ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.ഏകദേശം നാല് വയസ്സ് പ്രായം മതിക്കുന്ന ആണ്‍പുലിയാണ് കൂടിന്റെ ഇരുമ്പുവലയുടെ കണ്ണികളില്‍ കൈ കൂടുങ്ങി യതിനെ തുടര്‍ന്ന് രക്ഷപ്പെടാനാകാതെ ചത്തത്.ആറ് മണിക്കൂറോളം മുറിവിന്റെ വേദ നപേറിയാണ് പുലി മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴി ക്കൂട്ടിലാണ് പുലിപെട്ടത്.കൂട്ടില്‍ നൂറോളം കോഴികളുണ്ടായിരുന്നു.കോഴികളുടെ കര ച്ചിലും നായയുടെ കുരയും കേട്ട് ഫിലിപ്പ് പുറത്തിറങ്ങുകയായിരുന്നു.വീടിന്റെ വലത് ഭാഗത്ത് പത്ത് മീറ്റര്‍ മാറിയാണ് കൂട് സ്ഥിതി ചെയ്തിരുന്നത്.കോഴികളുടെ കരച്ചില്‍ കേട്ട് കാര്യമറിയാനായി കൂട്ടില്‍ നോക്കിയപ്പോഴാണ് പുലിയ കണ്ടത്.ഇരുമ്പ് വലകൊണ്ട് മറ ച്ച കൂടിന്റെ മുകള്‍ ഭാഗത്തെ വിടവിലൂടെയാണ് പുലി അകത്തേക്ക് കടന്നതെന്നാണ് കരുതുന്നത്.പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈ വലകണ്ണികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.വിവരം ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
ഒന്നേകാലോടെ മണ്ണാര്‍ക്കാട് നിന്നും ആര്‍ആര്‍ടിയും വനപാലകരും സ്ഥലത്തെത്തി. കാഴ്ച മറയ്ക്കുന്നതിനായി കൂട്ടില്‍ പുലി നിന്നിരുന്ന ഭാഗത്ത് ടാര്‍പോളിന്‍ കൊണ്ട് മറ ച്ചു.പുലി കുടുങ്ങിയതറിഞ്ഞ് ജനം സ്ഥലത്തേക്ക് ഒഴുകിയെത്താന്‍ സാധ്യത മുന്നില്‍ കണ്ട് കുന്തിപ്പാടത്ത് നിന്നും കണ്ടമംഗലത്തേക്കുള്ള പ്രധാന പാതയില്‍ പൊലീസ് നിയ ന്ത്രണമേര്‍പ്പെടുത്തി.വനപാലകരും മാധ്യമപ്രവര്‍ത്തകരും സമീപവാസികളും മാത്ര മാണ് ഫിലിപ്പിന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നത്.ഇടയ്ക്കിടെ കൂട്ടില്‍ നിന്നും പുലിയുടെ മുരള്‍ച്ചയും ചലനങ്ങളും പുറത്തേക്ക് കേള്‍ക്കാമായിരുന്നു. മണിക്കൂറുക ളോളം ഇത് തുടര്‍ന്നിരുന്നു.ഏത് നിമിഷവും പുലി പുറത്തേക്ക് ചാടാന്‍ സാധ്യതയു ള്ളതായുള്ള ജാഗ്രതാ നിര്‍ദേശം വനപാലകര്‍ ചുറ്റും കൂടി നിന്നവര്‍ക്ക് നല്‍കി കൊണ്ടേ യിരുന്നു.മുന്‍കരുതലെന്നോണം കൂടിന് മുകളില്‍ വനപാലകര്‍ വലവിരിക്കുകയും ചെയ്തിരുന്നു.ഇതിനിടെ കൂട്ടില്‍ നിന്നും പുലിയുടെ ചലനവും അനക്കവും ശബ്ദവും കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വനപാലകര്‍ കൂടിന്റെ പിറക് വശത്ത് കൂടി ചെന്ന് നോക്കിയപ്പോള്‍ അനക്കമറ്റ നിലയിലായിരുന്നു.7.15ഓടെ പുലിയുടെ മരണം സ്ഥിരീകരിച്ചു.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയെ സ്ഥലത്തെത്തിച്ച് മയക്ക് വെടിവെച്ച് പിടികൂടാനായിരുന്നു തീരുമാനിച്ചിരുന്നത്.ഇതിനിടെയാണ് പുലി ചത്തത്. പുലിയുടെ വലത് കൈയുടെ മുട്ടിന് താഴെയും കൈപ്പത്തിയ്ക്ക് ഇടയിലുമുള്ള ഭാഗമാ ണ് ഇരുമ്പുവലകണ്ണികള്‍ക്കിടയില്‍ കുടുങ്ങിയത്.സാരമായ മുറിവുണ്ടായി.കട്ടര്‍ ഉപ യോഗിച്ച് വലക്കണ്ണികള്‍ മുറിച്ചാണ് കൂട്ടില്‍ നിന്നും പുലിയെ വേര്‍പ്പെടുത്തിയത്. പിന്നീട് ടാര്‍പോളിന്‍ ഷീറ്റില്‍ പൊതിഞ്ഞ് പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കായി മൃതശ രീരം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് എത്തിച്ചു.ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഡോ.ഡേവിഡ്,ഡോ.അഭിന്‍ രാജ്,ഡോ. എസ് ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം പോസ്റ്റ് മാര്‍ട്ടം നടത്തി.ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാ ണ് പ്രാഥമിക നിഗമനം.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന,വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്,സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി,റഫീന മുത്തനില്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജോ വര്‍ഗീസ്,റുബീന ചോലക്കല്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ശിവപ്രസാദ്,എസിഎഫ് പി പ്രദീപ്,മേക്കളപ്പാറ വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ്,മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍,ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ അബ്ദുള്‍ റസാഖ്,സിസിഎഫിന്റെ പ്രതിനിധി അഡ്വ.നമശിവായ,വിക്ടോറിയ കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.കെ റഷീദ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.