യുഎഇ:ജന്‍മനാടിന്റെ സ്‌നേഹം പങ്കിട്ട് റാസ് അല്‍ ഖൈമയില്‍ മണ്ണാര്‍ക്കാട്ടുകാരുടെ സംഗമം.മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എം പവര്‍മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്. ദാസന്‍ ഉദ്ഘാടനം ചെയ്തു. ജംഷാദ് അധ്യക്ഷനായി. ഷബീബ്,അബ്ദുല്‍ ഖാദര്‍,ആന്റണി എന്നിവര്‍ സംസാരിച്ചു.ലിയാദ് അച്ചുതന്‍ സ്വാഗതവും പ്രവീണ്‍ പൗലോസ് നന്ദിയും പറഞ്ഞു. മീറ്റ് റാസ് അല്‍ ഖൈമ ഭാരവാഹികളേയും തെരഞ്ഞെടുത്തു. അബൂബക്കര്‍ (പ്രസിഡന്റ്) നിഷാദ്,മുനീര്‍ (വൈസ് പ്രസിഡന്റ്) ഖാദര്‍,നിയാസ് (ജോയിന്റ് സെക്രട്ടറി)ഇ.പി. മുഹമ്മദ് ഷബീബ് (ജനറല്‍ സെക്രട്ടറി),ആന്റണി (ട്രഷറര്‍)