അലനല്ലൂർ: കവുങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ കല്ലിങ്ങൽ ജംഷീദ് ബാബുവിൻ്റെ മകൻ മുഹ മ്മദ് ഷാമിലാണ് (14) മരിച്ചത്. ഫുട്ബോൾ കളിക്ക് ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാരു മൊത്ത് കവുങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തലയിലൂടെ കവുങ്ങ് വീണ് ഗുരു തരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച വൈകുന്നേരമാണ് മരണപ്പെട്ടത്. എട ത്തനാട്ടുകര ഗവ. ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി യാണ്. മാതാവ്: സലീന. സഹോദരൻ: സാനിദ്. അണയംകോട് ജുമാമസ്ജിദ് ഖബർസ്ഥാ നിൽ ഖബറടക്കി.