മണ്ണാര്‍ക്കാട്: പുഴയിലെ കയത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കുമരംപുത്തൂര്‍ ചങ്ങലീരി പറമ്പുള്ളി കുഴിക്കണ്ടത്തില്‍ വീട്ടില്‍ ബിനുവിന്റെ മകന്‍ ബ്ലെസ്സന്‍ ബിനു (14) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെല്ലിപ്പുഴയിലെ മോതിക്കല്‍ ഭാഗത്ത് വെച്ചായിരുന്നു സംഭവം.കൂട്ടുകാര്‍ക്കൊപ്പം പുഴ യിലേക്കെത്തിയ ബ്ലെസ്സന്‍ സമീപത്തെ പാറയില്‍ നിന്നും കാല്‍വഴുതി വെള്ളത്തിലേ ക്ക് വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇന്നാണ് മരണം സ്ഥി രീകരിച്ചത്.ഒന്നാം മൈല്‍ യൂണിവേഴ്‌സല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാ സ്സ് വിദ്യാര്‍ത്ഥിയായിരുന്നു ബ്ലെസ്സന്‍.മാതാവ്: സൗമ്യ.സഹോദരി: ബെനീറ്റ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!