മണ്ണാര്‍ക്കാട്: കോളേജ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സംസ്ഥാനതലത്തിലെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ ഏകീകരിക്കുകയും സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാര്‍ഡ് എന്നും BLIND/PH സ്‌കോളര്‍ഷിപ്പി ന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളര്‍ഷിപ്പ് എന്നും പുനര്‍നാമകരണം ചെയ്തു. എന്‍കറേജ് ടാലന്റ് ഇന്‍ ലിറ്ററേച്ചര്‍, എന്‍കറേജ് ടാലന്റ് ഇന്‍ മ്യൂസിക് ആര്‍ട്സ് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് സ്‌കോളര്‍ഷിപ്പ് എന്നിവ ഏകീകരിച്ച് എന്‍കറേജ് ടാലന്റ് അ വാര്‍ഡ് എന്നും ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന്റെ പേര് റിസര്‍ച്ച് അവാര്‍ഡ് എന്നും പുന ര്‍നാമകരണം ചെയ്തതായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!