കോട്ടോപ്പാടം: മേക്കളപ്പാറയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ 12 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1,80,000 രൂപയും ഹഡ്കോയില്‍ നിന്നും ലോണ്‍ എടുത്ത 2,20,000 രൂപയും ലൈഫ് ഭവന പദ്ധതിയിലെ രണ്ട് ലക്ഷവും ചേര്‍ത്ത് ആറ് ലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. 500 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറി, ഒരു സിറ്റൗട്ട്, ഹാള്‍,അടുക്ക ള, അനുബന്ധ ശുചിമുറി ഉള്‍പ്പടെയാണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്.

കാരക്കാട് കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.പഞ്ചായത്ത് സെക്രട്ടറി എസ്. ബിന്ദു, മണ്ണാര്‍ക്കാട് ബ്ലോക്ക് പ ഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞുമുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദലി, കോഴിശ്ശേരി റജീന, മെമ്പര്‍മാരായ നിജോ വര്‍ഗീസ്, കെ. ഹംസ, കെ. വിനീത, റുബീന ചോലക്കല്‍, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ആസൂ ത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീ സര്‍ കെ. ഗിരിജ, വി.ഇ.ഒ. പി. കൃഷ്ണദാസ്, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!