4,67,500 രൂപ പിഴ ഈടാക്കി
പാലക്കാട്: ക്രിസ്മസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം,തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നിങ്ങനെ മധ്യമേഖല കേന്ദ്രീകരിച്ചുളള വ്യാപാര സ്ഥാപനങ്ങളി ല്‍ നടത്തിയ പരിശോധനയില്‍ 279 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴയും ഈടാക്കി.ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖ പ്പെടുത്തലുകള്‍ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേ ക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ വില്‍ പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും യഥാസമയം മുദ്ര പതിപ്പിക്കാതെ അള വ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടികള്‍ എടുത്തത്.
മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തി ലും കുറച്ച് വില്‍പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്യു ന്ന തീയതി, ഉത്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പന വില എന്നിവ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്‍പന നടത്തുക, എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാ ക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിയായി 2022 ഡിസംബര്‍ 19 ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയതെന്ന് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ.സി ജീസണ്‍ അറിയിച്ചു. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ബി.ഐ സൈലാസ്, കെ.ഡി നിഷാദ്, എസ്.വി മനോജ് കുമാര്‍, സുജാ ജോസഫ്, കെ. സേവ്യര്‍, പി. ഇഗ്നേഷ്യസ്, അനൂപ് വി, ഉമേഷ്, എ.സി ശശി കല, വിനോദ് കുമാര്‍, എസ്. ഷെയിക് ഷിബു, സി. ഷാമോന്‍ എന്നിവര്‍ പരിശോധനക ള്‍ക്ക് നേതൃത്വം നല്‍കി.