അലനല്ലൂര്‍: ചലഞ്ചേഴ്സ് എടത്തനാട്ടുകര സംഘടിപ്പിക്കുന്ന എട്ടാമത് അഖിലേന്ത്യ സെ വന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ് ടിക്കറ്റ് പ്രകാശനം ചെയ്തു.സിനിമ താരം ഹരിശ്രീ അശോകന് മുന്‍സന്തോഷ് ട്രോഫി താരവും ക്ലബ് അംഗവുമായ മുഹമ്മദ് പാറോക്കോട്ടിലിനു നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് ഭാരവാഹികളായ വി.പി യഹിയ, കെ.അര്ഷിന്, എ.അനസ്, കെ.ഷഹമിദ് എന്നിവര്‍ പങ്കെടുത്തു.ഫുട്ബോള്‍ മേളക്ക് ജനുവരി 15ന് എടത്തനാട്ടുകര ഗവ.ഹൈസ്കൂള്‍ മൈതാനിയില്‍ തുടക്കമാകും.