മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍ വലിക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ് എം.ഇ.എസ്. കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റി നടത്തിയ ഏകദിന രാപ്പകല്‍ സമരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ട് ഫൈറൂസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, എന്‍. ഹംസ, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍, എം.എസ്.എഫ് ദേശീയ വൈസ്.പ്രസിഡണ്ട് അഹമ്മദ് സാജു, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം ഷിബു, ഹംസ കെ.യു, ശമീര്‍ പഴേരി, മനാഫ് കോട്ടോപ്പാടം, സജീര്‍ ചങ്ങലീരി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പൊതു യോഗം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ട് ഫൈറൂസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫായിദ ബഷീര്‍, നൗഷാദ് വെള്ളപ്പാടം, ശമീര്‍ പഴേരി, മുനീര്‍ താളിയില്‍, കെ.ടി അബ്ദുള്ള, മനാഫ് കോട്ടോപ്പാടം, സജീര്‍ ചങ്ങലീരി, കെ.എം ഷിബു, എം.ടി അസ്ലം, ഹംസ കെ.യു, അമീന്‍ നാട്ടുകല്‍, കരീം പടുകുണ്ടില്‍, റഷീദ് കല്ലടി, വി സിറാജുദ്ദീന്‍, ടി സൈനുല്‍ ആബിദ്, പ്രൊഫ സ്വലാഹുദ്ദീന്‍, സമദ് പൂവ്വക്കോടന്‍, ആഷിദ് മണ്ണാര്‍ക്കാട്, അഫ്‌ലഹ് കെ.പി, ഷൗക്കത്ത് തിരുവിഴാം കുന്ന്, ഉനൈസ് കൊമ്പം, ഷെമിത്ത് പള്ളിക്കുന്ന്, തഷ്രീഫാ, മെഹ്ജുബ, താഹിറ, അജ്മല്‍, ജുനൈദ് തുടങ്ങിയവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി സമദ് സ്വാഗതവും ട്രഷറര്‍ ഫവാസ് നന്ദിയും പറഞ്ഞു.