കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വ ത്തില്‍ ഭരണഘടന സംരക്ഷണ സദസ്സും പ്രതിഷേധ റാലിയും നടത്തി. സാംസ്‌കാരിക പ്രവൃത്തകന്‍ കെപിഎസ് പയ്യെനടം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. സുബ്രഹ്മണ്യന്‍, വായന ശാല ഭാരവാഹികളായ കെ.വിപിന്‍, കെ.ശിവശങ്കരന്‍, ശങ്കരനാരായണന്‍, എ.ഷൗക്കത്തലി, രാധ, ശൈലജ, വിജയലക്ഷ്മി, സത്യഭാമ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ സ്വാഗതവും കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഇപ്റ്റ നേതൃത്വത്തിലുള്ള നമ്മള്‍ ഇന്ത്യക്കാര്‍ എന്ന തെരുവു നാടകം അരങ്ങേറി.