മണ്ണാര്‍ക്കാട്: ആദിവാസികളുടെ വൈജ്ഞാനിക സമ്പത്ത് വരും തലമുറയ്ക്കായി രേഖപ്പെടുത്തണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആദിവാസികളുടെ തനത് സംസ്‌ക്കാരത്തെ പറ്റി അക്കാദമിക രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ഡോ.ഹസീന സാബിര്‍ എഴുതിയ ആദിവാസി ജീവിതം അട്ടപ്പാടിയിലൂടെ എന്ന കൃതിയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ അഡ്വ.എന്‍.

ഷംസുദ്ദീന്‍ എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി. ചരിത്രകാരനും കേരളാ മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തനക സിന്ധു സാജന്‍ പുസ്തക പരിചയം നടത്തി. സി.യു. മുജീബ് അധ്യക്ഷനായിരുന്ന പരിപാടിയില്‍ എം.ഇ.എസ് പാലക്കാട് ജില്ലാ പ്രസിഡണ്ട് എ.ജബ്ബാറലി, എം.ഇ.എസ് അസ്മാബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അജിംസ്.പി.മുഹമ്മദ്, എം.ഇ.എസ്.കല്ലടി കോളേജ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ.സൈതാലി, ട്രഷറര്‍ സി.പി. ഷിഹാബുദ്ദീന്‍,പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.കെ.ജലീല്‍. സ്റ്റാഫ് സെക്രട്ടറി അനു ജോസഫ്, പ്രൊഫ. പി.എം.സലാഹുദ്ദീന്‍,ഡോ. വി.എ. ഹസീന എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!