യുഎഇ: യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി രൂപീകരിച്ച മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം മീറ്റ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം ജനുവരി 17ന് റാസ് അല്‍ ഖൈമയില്‍ നടക്കും.നക്കീല്‍,ദുബൈയ് ഇസ്ലാമിക് ബാങ്കിന് എതിര്‍വശത്തുള്ള ബെറ്റര്‍ ടേസ്റ്റ് റസ്റ്റോറന്റിന്‍ ഉച്ചയക്ക് 2 മണിക്കാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇ യിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും കൂട്ടായ്മയുടെ സന്ദേശം പങ്കുവെക്കാനുമായാണ് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നതെന്ന് മീറ്റ് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ജംഷി എംഡി അലി,സെക്രട്ടറി ജംഷീര്‍ ബാച്ചി,ട്രഷറര്‍ സുരേഷ് ബാബു എന്നിവര്‍ അറിയിച്ചു.ഓഗസ്റ്റ് 11ന് അബുദാബി യില്‍ വെച്ച് കൂട്ടായ്മ രൂപീകരിച്ചതിന് ശേഷം ഇതിനകം അബുദാബി, ഷാര്‍ജ,ദുബൈ,അജ്മാന്‍,അല്‍ ഐന്‍ എന്നിവടങ്ങളില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചിരുന്നു.മീറ്റ് പ്രവാസി കൂട്ടായ്മയുടെ പ്രവര്‍ ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തമാസം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാന്‍ പോകുന്നതായും ഭാരവാഹികള്‍ അറിയിച്ചു. നാലായിരം ദിര്‍ഹംസ് ക്യാഷ് പ്രൈസ് നല്‍കുന്ന ടൂര്‍ണ്ണമെന്റില്‍ 16 ടീമുകള്‍ മാറ്റുരയക്കും.ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്ന് വരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!