പാലക്കാട്: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന ജില്ല എന്ന നിലയില്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ജില്ലയുടെ ആവശ്യമായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ ഡ് ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.പഴയ കെ. എസ്.ആര്‍.ടി.സിയല്ല ഇപ്പൊഴത്തെ കെ.എസ്.ആര്‍.ടി.സി. തമിഴ്‌നാ ടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം പോലെ തന്നെ പ്ര ധാനപ്പെട്ട ഒരു ജില്ലയാണ് പാലക്കാട്. പ്രതിസന്ധികള്‍ തരണം ചെയ്ത് അനുമതി ലഭിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത് സംസ്ഥാന ത്തിന്റെ തന്നെ തിലകക്കുറിയായി മാറി. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വൈകിയ പദ്ധതികള്‍ പലതും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീ കരിക്കാനായി.കോട്ടയം, തൊടുപുഴ, പാല ബസ് ടെര്‍മിനലുകള്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കിയവയാണ്. മലപ്പുറം, നിലമ്പൂര്‍ ടെര്‍ മിനലുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ജനപ്രതിനിധികളും പ്രധാന പങ്കു വഹിക്കുന്നു. പ്രവര്‍ത്തികളുടെ കാലതാമസം ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രൊഫഷണല്‍ ബോര്‍ഡ് രൂപീകരിച്ച് നേതൃ ത്വം നല്‍കാന്‍ കഴിഞ്ഞു. അതുകൊണ്ട് സമയബന്ധിതമായി അനുമ തികള്‍ നല്‍കാന്‍ കഴിയുന്നതായി മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി. സി കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. ജനങ്ങള്‍ തന്നെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥര്‍. മറ്റു സംസ്ഥാനങ്ങളെ അപേ ക്ഷിച്ച് മികച്ച പൊതു ഗതാഗത സംവിധാനം ഒരുക്കുന്നത് കേരള മാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രണ്ട് അംഗീകാരങ്ങളിലൂടെ വ്യക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെ ആരംഭിച്ച ഗ്രാമവണ്ടി പദ്ധതി രാജ്യത്തിനാകെ മാതൃകയാ ണ്. ജില്ലയിലും പ്രസ്തുത പദ്ധതി തുടങ്ങാനാകും. തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതിക്ക് സമാനമായി കേരളത്തിലാ രംഭിക്കുന്ന ടൗണ്‍ സര്‍ക്കുലര്‍ പദ്ധതി പാലക്കാട് നിന്നാരംഭിക്കുമെ ന്ന് മന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് ഡിപ്പോയുമായി ബന്ധപ്പെട്ട വര്‍ക്ക് ഷോപ്പ് ആധുനീകരിച്ച് നവീകരിക്കും. നിലച്ചുപോയ അന്തര്‍ സം സ്ഥാ ന സര്‍വ്വീസുകളും പുതിയ സര്‍വീസുകളും മറ്റു സംസ്ഥാന ങ്ങളുമായി ചര്‍ച്ച ചെയ്ത് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കു മെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി.ഒരുപാട് തടസങ്ങളും പ്രയാസങ്ങളും കടന്നാണ് ബസ് ഡിപ്പോ നിര്‍മ്മാണം പൂര്‍ത്തിയാക്കി യതെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി കൊണ്ടാണ് ഡി പ്പോ തുറന്നു കൊടുക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.ഷാഫി പറ മ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 8.095 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ത്.ഡിപ്പോയിലെ ഷീസ്‌പേസിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പിയും നിര്‍വഹി ച്ചു. പരിപാടിയില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, കെ.എസ്.ആര്‍.ടി.സി ചെയര്‍ മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജനപ്രതിനിധി കള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നി വര്‍ പങ്കെടുത്തു.