മണ്ണാര്‍ക്കാട്: അലനല്ലൂര്‍ സോണല്‍ കലോത്സവം കച്ചേരിപ്പറമ്പ് എ. എം.എല്‍.പി സ്കൂളില്‍ തുടങ്ങി. കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായ ത്തുകളിലെ 27 പ്രൈമറി സ്കൂളുകളില്‍ നിന്ന് എഴുന്നൂറോളം വിദ്യാ ര്‍ഥികള്‍ മത്സരിക്കും. മേളയുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ലത മുള്ളത്ത് ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷ ത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റഫീന മുത്ത നില്, പി.ഷാനവാസ്, കിളയില്‍ ഹംസ, ഇര്‍ഷാദ് ഒതുക്കും പുറത്ത,്താളിയില് അബ്ബാസ് ഹാജി, ജാസ്മിന്, കബീര്‍ നൗഫല്‍ താളിയില്‍, എന്‍.കെ ഹംസ, എസ്.ആര് ഹബീബുല്ല, ആമിനക്കുട്ടി സംബന്ധിച്ചു.മേളയുടെ സമാപനം നാളെ കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചാ യത്ത് മെമ്പര്‍ പടുവില്‍ മാനു അധ്യക്ഷനാവും. അരിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ദീഖ് സമ്മാനദാനം നടത്തും.