തച്ചമ്പാറ : ചൂരിയോടില്‍ അമ്പലമെന്ന പേരില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പ്ര തിഷേധ മാര്‍ച്ച് നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങ ള്‍ക്കുമെതിരെ പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായാണ് പ്രക ടനം നടത്തിയത്.
സിപിഎം ലോക്കല്‍ സെക്രട്ടറി കെ കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖലാ പ്രസി ഡന്റ് അജിത്ത് അധ്യക്ഷ നായി.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജ് മോഹന്‍,ചൂരിയോട് വാ ര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മുച്ചിരിപ്പാടം, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ കെ നാരായണന്‍ മാസ്റ്റ ര്‍,മാട്ടം വാര്‍ഡ് മെമ്പര്‍ ഷഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
ഡി വൈഎഫ്‌ഐ മേഖലാ സെക്രട്ടറി റാഷിദ് സ്വാഗതവും ട്രഷറര്‍ ശരത് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.