മണ്ണാര്‍ക്കാട്: അലനല്ലൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ കുറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാ ന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്താന്‍ ഇന്ത്യന്‍ മെ ഡിക്കല്‍ അസോസിയേഷന്‍ പാലക്കാട്,മലപ്പുറം ജില്ലാ കമ്മിറ്റികളു ടെ സംയുക്ത യോഗം തീരുമാനിച്ചു.പണിമുടക്ക് ദിവസം പിന്നീട് അ റിയിക്കും.പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കഴി ഞ്ഞ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണ സമരം നടത്തി യിരുന്നു.
ഈ മാസം നാലിന് രാത്രിയിലാണ് അലനല്ലൂര്‍ ആശുപത്രിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെ യ്ത സംഭവം നടന്നത്.ചികിത്സ തേടിയെത്തിയ ചിലര്‍ അസഭ്യം പറ ഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിട്ടും നാട്ടുകല്‍ പൊലീസ് കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല.ഇതിനിടെ ചിലരുടെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുന്നത് വരെയുണ്ടായി. എന്നാ ല്‍ കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണെന്നും ഐഎംഎ ആരോപിച്ചു.പരാതിയില്‍ ഇനിയും പരിഹാരമുണ്ടായി ല്ലെങ്കില്‍ സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.