മണ്ണാര്‍ക്കാട്: ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന മണ്ണാര്‍ക്കാട് ഫുട്‌ ബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശത്തിന് തുടക്കമിട്ട് മെമ്പര്‍ഷിപ്പ്,സീസണ്‍ പാസ് വിതരണവും ബ്രോഷര്‍ പ്രകാശനവും നടത്തി.അംഗത്വ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും,സീസണ്‍ പാസ് വിതരണം ഡിവൈഎസ്പി വി എ കൃഷ്ണദാസും നിര്‍വഹിച്ചു.സാമൂഹ്യ പ്രവര്‍ ത്തകന്‍ ടി കെ അബൂബക്കര്‍ ബാവി ബ്രാഷര്‍ പ്രകാശനം ചെയ്തു. എംഎഫ്എ പ്രസിഡന്റ് എം മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. ഭാരവാഹികളായ ഫിറോസ് ബാബു,സലിം മറ്റത്തൂര്‍,ഇബ്രാഹിം ഡിലൈറ്റ്,കലേഷ് മുല്ലാസ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!