കുമരംപുത്തൂര്‍: ലൈഫ് ഭവന പദ്ധതിയില്‍ രണ്ടര വര്‍ഷത്തോ ളമായിവീടിനായി കാത്തിരിക്കുന്ന 1500 ഓളം ഗുണഭോക്താക്കള്‍ ക്ക് വീട് അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കൂട്ടധര്‍ ണ നടത്തി.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍,ക്ഷേമകാര്യ ചെയര്‍ മാന്‍ സഹദ് അരിയൂര്‍,കെ.പി ഹംസ,പി.മുഹമ്മദലി അന്‍സാരി, അബു വറോടന്‍, അസീസ് പച്ചീരി, എം. മമ്മദ് ഹാജി, വൈശ്യന്‍ മുഹമ്മദ്, കെ. കെ ബഷീര്‍, കല്ലഞ്ചിറ മൊയ്ദുപ്പ, നൗഷാദ് വെള്ള പ്പാടം, ഗോപാലകൃഷ്ണന്‍ സംസാരിച്ചു.വികസനകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വിജയ ലക്ഷ്മി നന്ദിയും പറഞ്ഞു.രാജന്‍ അമ്പാടത്ത്,ശരീഫ് ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, മേരി സന്തോഷ്, ഇന്ദിര മാടത്തുമ്പുള്ളി, റസീന വറോടന്‍, ഉഷ വള്ളുവമ്പുഴ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.