മണ്ണാർക്കാട്: പ്രഗൽഭ പണ്ഡിതനും ഇസ് ലാമിക കർമശാസ്ത്ര വി ശാരദനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താമതു പ്രസി ഡന്റുമായിരുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ് ലിയാരുടെ പേരിൽ എ.പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കു സമർ പ്പിച്ചു. മത സാമൂഹിക വിദ്യാഭ്യാസ രംഗത്തു മികവാർന്ന പ്രവർത്ത നങ്ങൾക്കു ചുക്കാൻ പിടിക്കുകയും വിവിധ ജനവിഭാഗങ്ങൾക്കിട യിൽ മതമൈത്രിയും മാനവ സൗഹാർദവും ഊട്ടിയുറപ്പിക്കുന്നതി ൽ തങ്ങൾ നിർവഹിക്കുന്ന നേതൃപരമായ പങ്കും പരിഗണിച്ചായിരു ന്നു അവാർഡ്.

കുമരംപുത്തൂർ പള്ളിക്കുന്ന് മുഹഖിഖുൽ ഉലമ നഗരിയിൽ നടന്ന സമ്മേളനത്തിൽ വച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാർ സാദിഖലി ശിഹാബ് തങ്ങൾക്കു സമർപ്പിച്ചു. ചടങ്ങിൽ അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മുഖ്യാഥിതിയായിരുന്നു. കുമരംപുത്തൂർ മഹല്ലു ഖാളി സി. പി അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു.

മണ്ണാർക്കാട് നഗരസഭ ചെയർമാൻ ഫാഇദ ബഷീർ, ഗഫൂർ കോൽ കളത്തിൽ, കളത്തിൽ അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ഉപാധ്യ ക്ഷൻ പി കെ ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി, അഡ്വ.മുഹമ്മദ് ഫൈസി ഓണംപിള്ളി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാലക്കാട് ജില്ലാ സെക്രട്ടറി ഇ അലവി ഫൈസി കുളപ്പറമ്പ്, സമസ്ത ജില്ലാ വർ ക്കിങ്ങ് സെക്രട്ടറി കെ സി അബൂബക്കർ ദാരിമി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറ ഹിമാൻ മുസ്‌ലിയാർ, സുന്നി യുവജനസംഘം ജില്ലാ ജനറൽ സെക്ര ട്ടറി ജി എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാ ടം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് മുഹമ്മദലി ഫൈസികോട്ടോപ്പാടം, എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഫൈസി കമാലി മോളൂർ, അബ്ദുൽ കരീം മുസ് ലിയാർ കുളപ്പറമ്പ്, കല്ലടി അബൂബക്കർ, മുസ്തഫ വാറോടൻ, പി എം നൗഫൽ തങ്ങൾ, ടി എ സലാം മാസ്റ്റർ, കല്ലടി ബക്കർ, എം മമ്മദ് ഹാജി, എസ് ആർ ഹബീബു ല്ല, സുഹൈൽ റഹ്‌മാനി, റഹീം ഫൈസി സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!