അഗളി: ലോക മാനസികാരോഗ്യ ദിനത്തില്‍ കാവുണ്ടിക്കലിലെ പുനര്‍ജനിയിലുള്ള അന്തേവാസികള്‍ക്ക് ഏകദിന വിനോദയാത്ര യൊരുക്കി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ആ ശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭന്‍,സൈക്യാട്രിസ്റ്റ് ഡോ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്തേവാസികളെ വിനോദയാത്ര കൊണ്ട് പോയത്.കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.അറബിക് ദര്‍ബാര്‍ റസ്റ്റോറന്റാണ് ഭക്ഷണമൊരുക്കിയത്.യാത്രക്കായി ഏരീസ് കോളേജ് വാഹനം വിട്ട് നല്‍കി.ആശുപത്രി എമര്‍ജന്‍സി മെഡി ക്ക ല്‍ ടീമിന്റെ അകമ്പടിയുമുണ്ടായി.മനസ്സിന്റെ താളം തെറ്റി ജീവി തത്തിന്റെ അരികുപറ്റി കഴിയുന്നവര്‍ക്ക് യാത്ര പുതിയ ഉന്‍മേഷ മേകി.പുറം ലോകത്തെ കാഴ്ചകള്‍ പുതിയ ഉണര്‍വേകി.ആട്ടവും പാട്ടുമായി അന്തേവാസികളും വിനോദയാത്രയെ അവിസ്മരണീയ മായ അനുഭവമാക്കി.