മണ്ണാര്‍ക്കാട്: മറവി ഒരു രോഗമായവരെ മറക്കാന്‍ ആകില്ല, ഞങ്ങ ളുണ്ട് കൂടെ എന്നതില്‍ എം.ഇ.എസ് കല്ലടി കോളജിലെ സൈ ക്കോളജി വിഭാഗം വിദ്യാര്‍ഥികള്‍ ക്യാമ്പയിനും ധനസമാഹരണവും നടത്തി. ധനസമാഹരണം എം.ഇ.എസ് കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹസീന ഉദ്ഘാടനം ചെയ്തു. അല്‍ഷിമേഴ്‌സ് രോഗത്തെക്കുറി ച്ചുള്ള ബോധവല്‍ക്കരണവും അല്‍ഷിമാസ് രോഗികള്‍ക്കായി പ്രവ ര്‍ത്തിക്കാം എന്ന പ്രതിജ്ഞ സംഗമവും ക്യാമ്പയിനിങ്ങിന്റെ ഭാഗമാ യി നടന്നു. വിദ്യാര്‍ഥികള്‍ പാലക്കാട് മുണ്ടൂര്‍ ചന്താല്‍ ഭവനിലെ മാനസിക രോഗികളായ അന്തേവാസികളുടെ കൂടെ കളിച്ചും ചിരിച്ചും സന്തോഷം പകര്‍ന്നു. ക്യാമ്പയിനിലൂടെ സമാഹരിച്ച തുക 10,001 രോഗികള്‍ക്ക് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!