പാലക്കാട് :മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍’വാഹനീയം’ പരാതി പരി ഹാര അദാലത്ത് ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട , തീര്‍പ്പാകാത്ത അപേക്ഷകളും ,ടാക്‌സ് ,രജിസ്‌ട്രേഷന്‍ ,ചെക്ക് റിപ്പോര്‍ട്ട് ,ലൈസന്‍സ് സംബന്ധിച്ച് തീര്‍പ്പാകാനുള്ള അപേക്ഷകളും ഒക്ടോബര്‍ 18 നകം അതത് പരിധിയില്‍പ്പെട്ട ആര്‍.ടി. ഓഫീസ്/ സബ് ആര്‍.ടി ഓഫീസുകളില്‍ നല്‍കണം. തപാല്‍ വഴി ഉടമസ്ഥര്‍ കൈപ്പറ്റാതെ തിരിച്ചുവന്ന വിവിധ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം വരുന്നവര്‍ക്ക് അദാലത്തില്‍ നല്‍കും. ഫോണ്‍: ആര്‍.ടി ഓഫീസ്് പാലക്കാട്: 0491 2505741, ചിറ്റൂര്‍: 04923 222677, ആലത്തൂര്‍: 04922 224909, ഒറ്റപ്പാലം: 04662 247064, പട്ടാമ്പി: 0466 2214182, മണ്ണാര്‍ക്കാട്: 04924 223090.