മണ്ണാര്‍ക്കാട്:നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സര്‍വേ നടപടി കളില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സമ്പൂര്‍ണ പ്രവര്‍ത്തക സമി തി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.കിടപ്പാടങ്ങളും കൃഷി യിടങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപ്പാത സര്‍വെയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പരാതികളില്‍ സത്വര പരിഹാരമുണ്ടാകണം.മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീമിന്റെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെയും നിര്യാ ണത്തില്‍ യോഗം അനുശോചിച്ചു.നിയോജക മണ്ഡലം ഏകദിന നേതൃക്യാമ്പ് ഒക്ടോബര്‍ 29 ന് എടത്തനാട്ടുകരയില്‍ നടത്തും. ശിഹാബ് തങ്ങള്‍ സ്മാരക സൗധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.

ഫായിദ ടവറില്‍ നടന്ന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കള ത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീ ര്‍,ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറിമാ രായ ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കര്‍, മണ്ഡലം ഭാരവാഹികളായ ഹുസൈന്‍ കോളശ്ശേരി, എം.മമ്മദ് ഹാജി,വി.ടി.ഹംസ, കെ.ആലിപ്പു ഹാജി,എം.കെ.മുഹമ്മദലി,റഷീദ് മുത്തനില്‍,ഹമീദ് കൊമ്പത്ത്, കെ.ടി.അബ്ദുള്ള,മുജീബ് മല്ലിയില്‍,പി.മുഹമ്മദലി അന്‍സാരി, പാറ ശ്ശേരി ഹസ്സന്‍, കെ.ടി.ഹംസപ്പ, കെ.സി.അബ്ദുറഹിമാന്‍, പി.ഷാന വാസ്,അസീസ് പച്ചീരി, മുജീബ് പെരുമ്പിടി, സി.പി.മൊയ്തീന്‍,മജീദ് തെങ്കര,ഉസ്മാന്‍ കൂരിക്കാടന്‍, സൈനുദ്ദീന്‍ ആലായന്‍, പി.മൊയ്തീന്‍, ടി.കെ.ഫൈസല്‍,നൗഷാദ് വെള്ളപ്പാടം,ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍,നൗഫല്‍ കളത്തില്‍,റഫീഖ പാറോക്കോട്, റഫീന റഷീദ്, മനാഫ് കോട്ടോപ്പാടം,എം.ആര്‍.സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സം സാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!