മണ്ണാര്‍ക്കാട്: നഗരസഭയില്‍ നിന്നും തന്റെ ഭാര്യയുടെ പേരില്‍ വീട് ലഭിച്ചത് ക്രമവിരുദ്ധമാണെന്ന ആരോപണം അടിസ്ഥാന വിരുദ്ധമാ ണെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് പ്രസ്താവനയി ല്‍ പറഞ്ഞു.നഗരസഭയിലെ 2018-19 വര്‍ഷത്തെ പിഎംഎവൈ പദ്ധ തിയിലാണ് അപേക്ഷ നല്‍കിയത്.2017 നവംബര്‍ മാസത്തില്‍ അപേ ക്ഷ നല്‍കുമ്പോള്‍ സഹകരണ ജീവനക്കാരായിരുന്ന തന്റെ ജോലി സ്ഥിരപ്പെട്ടിരുന്നില്ല.വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താ ഴെയായിരുന്നു.യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ സ്വാധീനിച്ചു വെന്നുള്ളത് വസ്തുതയല്ല.തന്റെ അപേക്ഷ പരിശോധനക്ക് വിധേ യമാക്കിയാണ് വീട് അനുവദിച്ചതെന്നും ഒരു തരത്തിലുള്ള ക്രമ ക്കേടും നടത്തിയിട്ടില്ലെന്നും ജയരാജ് പ്രസ്താവനയില്‍ പറഞ്ഞു.