അലനല്ലൂര്‍: മുസ്‌ലിം ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി നിര്‍ മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മക്ക് കട്ടില വെച്ചു.വട്ടമണ്ണപ്പുറത്തെ കുറുക്കന്‍ വീട്ടില്‍ മുഹമ്മദിനാണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്. എടത്തനാട്ടുകരയിലെ മൂന്നാമത്തെയും അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാമത്തെയും ബൈത്തുറഹ്മയാണിത്. കട്ടില സ്ഥാപിക്കല്‍ കര്‍മ്മം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദാലി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, നിയോജക മണ്ഡലം ഭാരവാഹി റഷീദ് മുത്തനില്‍, മേഖല ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, പടുകുണ്ടില്‍ ഹംസ ഹാജി, മഠത്തൊടി അലി, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, പടുവന്‍പാടന്‍ ഹംസ, യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, പി.അന്‍വര്‍ സാദത്ത്, തുവശ്ശേരി വാപ്പു, മൂസ പുലയക്കളത്തില്‍, വി.പി റഹീസ്, ഒ.പി നിജാസ്, കെ.കോയ ഹാജി, ഗ്രാമപഞ്ചാ യത്തംഗം സി.മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു.