മണ്ണാര്‍ക്കാട്: പിഎംഎവൈ ലൈഫ് ഭവന പദ്ധതി തട്ടിപ്പില്‍ കുറ്റക്കാ രെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഭവന നിര്‍മാണ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സര് ക്കാര്-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരയ സിപിഎം നേതാക്കള്‍ അനധി കൃതമായി വീട് നേടിയെടുത്തതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല് ക്കളത്തില് മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ സി.ഷഫീക് റഹ്മാന്,അഡ്വ.നൗഫല്‍ കളത്തില്‍, നൗ ഷാദ് വെള്ളപ്പാടം,കെ യു ഹംസ,കെ സി അബ്ദുറഹ്മാന്, ഹുസൈ ന് കളത്തില്‍,ഹംസ കുറുവ ണ്ണ, സമീര്‍ വേളക്കടന്, മുജീബ് റഹ്മാന്, നൗഷാദ് പടിഞ്ഞാറ്റി, ഉണ്ണീന്‍ ബാപ്പു,അഫ്സല് കുന്തിപ്പുഴ , സമീര്‍ നമ്പിയത്,ഫസലു കുന്തിപ്പുഴ, നാസിമുദ്ധീന്, നിഷാദ് യു പി, അഫ്സ ല്‍ കൊറ്റരായില്‍, സൈഫു ദ്ധീന് എം ആര്, അനസ് മണ്ണാറോട്ടില്, ശരീഫ് അമ്പടത്ത്,യൂസുഫ് പറശ്ശേരി,നിസാം കളത്തില്‍ എന്നിവര്‍ സംബന്ധിച്ചു.ഷറഫുദ്ധീന്‍ ചങ്ങലീരി സ്വാഗതവും സമദ് പൂവക്കോ ടന്‍ നന്ദിയും പറഞ്ഞു.
