പാലക്കാട്:ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജില്ലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയു ക്തട്രേഡ് യൂണീയന്‍ ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു. കട കമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും പൊതുജനങ്ങളും വ്യാപാരികളും പണിമുടക്ക് വിജയിപ്പിക്കാന്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസി ഡണ്ട് ചിങ്ങന്നൂര്‍ മനോജ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍, എഎഐടിയുസി നേതാക്കളായ എന്‍.ജി.മുരളീധരന്‍ നായര്‍, കെ.വേലു, എഐടിയുസി നേതാവ് കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.