മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവ ശ്യപ്പെട്ട് ഇന്ത്യ കീഴടങ്ങില്ല നമ്മള് നിശ്ശബ്ദരാകില്ലെന്ന എന്ന മുദ്രാ വാക്യവുമുയര്ത്തി ഡിവൈഎഫ്ഐ ജില്ലയിലെ 15 ബ്ലോക്കു കളിലും യൂത്ത് മാര്‍ച്ച് നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരംപുത്തൂര്‍ മുതല്‍ നെല്ലിപ്പുഴ വരെയായിരുന്നു യൂത്ത് മാര്‍ച്ച്. പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.സി റിയാസുദ്ദീന്‍,റംഷീക്ക്,സുഭാഷ് ചന്ദ്രന്,പി അനൂജ്,ആര് ഷനൂബ് എന്നിവര്‍ സംസാരിച്ചു. വാഗണ്‍ ട്രാജഡി കേന്ദ്രമായ തിരൂരില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായാണ് ജില്ലയിലും യൂത്ത് മാര്‍ച്ച് നടത്തിയത്. തൃത്താല പടിഞ്ഞാറങ്ങാടി മുതല്‍ കൂറ്റനാട് വരെയും പട്ടാമ്പി മുതുതല മുതല്‍ കൊപ്പം വരെയും ഒറ്റപ്പാലം മുതല്‍ കുളപ്പുള്ളി വരെയും ചെര്‍പ്പുളശ്ശേരി കീഴൂര്‍ റോഡ് പാലം മുതല്‍ ചെര്‍പ്പുളശ്ശേരി വരെയും ശ്രീകൃഷ്ണപുരം കോട്ടപ്പുറം മുതല്‍ തിരുവാഴിയോട് വരെയും അട്ടപ്പാടി മുക്കാലി മുതല്‍ അഗളി വരെയും പാലക്കാട് കല്‍മണ്ഡപം മുതല്‍ മേപ്പറമ്പ് വരെയും പുതുശ്ശേരി ബിപിഎല്‍ കൂട്ടുപാത മുതല്‍ പാറ വരെയും, ചിറ്റൂര്‍ കച്ചേരിമേട് മുതല്‍ തത്തമംഗലം വരെയും കൊല്ലങ്കോട് മുതല്‍ നെന്മാറ വരെയും കോട്ടായി മുതല്‍ കുഴല്‍മന്ദം വരെയും,ആലത്തൂര്‍ എരിമയൂര്‍ മുതല്‍ പത്തനാപുരം വരെയും വടക്കഞ്ചേരി കാരയങ്കാട് മുതല്‍ മുടപ്പല്ലൂര്‍ വരെയുമാണ് മാര്‍ച്ച്് നടന്നത്.