മണ്ണാര്‍ക്കാട് : നൈണ്‍ത് ഫ്‌ളോറിംഗ്‌സും,ബില്‍ഡേഴ്‌സ് വേള്‍ഡും ബെര്‍ജര്‍ പെയിന്റ്‌സ് കമ്പനിയും സംയുക്തമായി ഓണമാഘോഷി ച്ചു.വര്‍ണാഭമായ ഘോഷയാത്രയുമുണ്ടായി.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് മാവേലിയും പുലികളും ആവേശമേകി.കോടതിപ്പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നൈന്‍ത് ഫ്‌ളോറിംഗ്‌സ് അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.ഇരുനൂറോളം പേര്‍ പങ്കെടുത്തു. അമ്പതോളം പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു. ഓണാ ഘോഷ പരിപാടികള്‍ നൈന്‍ത് ഫ്‌ളോറിംഗ്‌സ് മാനേജിംഗ് ഡയറ ക്ടര്‍ ബഷീര്‍ കുറുവണ്ണ ഉദ്ഘാടനം ചെയ്തു.ബെര്‍ജര്‍ പെയിന്റ്‌സ് ഏരിയ ഹെഡ് ഗൗതംമേനോന്‍,ഡിസ്ട്രിക്ട് ഹെഡ് രാകേഷ്, എംഇ എസ് ജില്ലാ ട്രഷറര്‍ കെപി അക്ബര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!