കരിങ്കല്ലത്താണി:പൗരത്വ നിയമഭേദഗതി പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് തൊടുക്കാപ്പ് മണലുംപുറം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.തച്ചനാട്ടുകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ടി. സിദ്ധീഖ്,തൊടൂക്കാപ്പ് മസ്ജിദ് ഖത്തീബ് ഉസ്താദ് റഷീഖ് കൊഇമ്പന്,ഫിറോസ് പുത്തനാങ്ങാടി,കബീര്‍ അന്‍വരി നാട്ടുകല്‍,യൂസ്ഫ്,ഹംസപ്പു ഹാജി പി.ടി.വി,കോയ പി.ടി.,മുഹമ്മദ് എന്ന ഇപ്പു പി.ടി,അബ്ദുള്ള പടുവന്‍ പാടന്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കരിങ്കല്ലത്താണി ടൗണില്‍ അവസാനിച്ചു.