അലനല്ലൂര്‍: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പിന്‍വലിക്കുക,തൊഴില്‍ ദിനങ്ങള്‍ 200 ദിവസമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്സ് യൂണി യന്‍ (സിഐടിയു) അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായ ത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സിപിഎം ഏരിയ സെന്റര്‍ അംഗം എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.അനു അധ്യക്ഷത വഹിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സുദര്‍ശന കുമാര്‍,സിപിഎം ഏരിയാ സെന്റര്‍ അംഗം എം.ജയകൃഷ്ണന്,ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.രഞ്ജിത്,നൈസി ബെന്നി,പി.അനില്‍കുമാര്‍,പി.അക്ബര്‍,പി.എം.മധു,വിജയലക്ഷ്മി,ദിവ്യ മനോജ്,സിപിഎം ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,ഷമീര്‍ തൊടക്കാടന്,സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സുലോന തുടങ്ങിയവര്‍ സംസാരിച്ചു.പി.പ്രജീഷ് സ്വാഗതവും പി.അശ്വതി നന്ദിയും പറഞ്ഞു.