മണ്ണാര്‍ക്കാട്: എന്‍ജിഒ അസോസിയേഷന് മണ്ണാര്‍ക്കാട് താലൂക്ക് ഓ ഫീസിനു മുന്നില്‍ പ്രതിഷേധക്കൂട്ടം നടത്തി.മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാരുടെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ജോ ലി ചെയ്യാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതി ഷേധം.മുന്‍ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഉസ്മാന് അധ്യക്ഷനായി.എം.അബൂബക്കര്‍,നഷീദ് പിലാക്കല്‍,പി.മനോജ് എന്നിവര്‍ സംസാരിച്ചു.