അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് എസ്എംഇസി സെന്ററി ല്‍ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ ബോയ്‌സ് ഫിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥി അബ്ദുല്‍ ഹാദി. സി. പി വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി.ഖുര്‍ആനും തജ്വീദ്ഉം ഉള്‍പ്പെടെ വിജ്ഞാ നശാഖകളില്‍ അവഗാഹം നേടുന്നതോടൊപ്പം അക്കാദമിക് പഠന ത്തിന്റെ അനന്തസാധ്യതകള്‍ കുടെ തുറന്ന് കൊടുക്കുന്ന സ്ഥാപന മാണ് ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ്.മൂന്നു വര്‍ഷംകൊണ്ട് ഖുര്‍ ആന്‍ മുഴുവനായും മനഃപാഠമാക്കുന്ന കോഴ്‌സില്‍ ഹാഫിള് ഹിജാ സ്,ഹാഫിള് അബു സുഫിയാന്‍,ഹാഫിള് ബുര്‍ഹാന്‍ എന്നീ ഹാഫി ള്മാരുടെ മേല്‍നോട്ടത്തില്‍ രണ്ട് വര്‍ഷവും രണ്ട് മാസവും കൊണ്ടാ ണ് അബ്ദുല്‍ ഹാദി ഖുര്‍ആന്‍ മനപാഠമാക്കിയത്.എടത്തനാട്ടുകര തടിയംപറമ്പ് ചള്ളപ്പുറത്ത് വീട്ടില്‍ ഫുഖാറലിയുടെയും മറിയം ജമീലയുടെയും മകനാണ് അബ്ദുല്‍ ഹാദി.നാല് വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ടങഋഇ സെന്ററില്‍ ഈ വര്‍ഷം പുതുതായി പെണ്‍കുട്ടികള്‍ക്കായുള്ള ഹിഫ്‌ള് കോളേജും ആരം ഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!