മണ്ണാര്‍ക്കാട്: അധികാരികളുടെ തൊഴില്‍ ചൂഷണത്തിനെതിരെ മണ്ണാര്‍ക്കാട് താലൂക്ക് ടിപ്പര്‍ ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന് സൂചന പണിമുടക്കും താലൂക്ക് ഓഫീസ് മാര്‍ ച്ചും നടത്തി.തൊഴിലെടുക്കാന്‍ പറ്റാത്ത വിധം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുകയാണെന്ന് അസോസിയേഷന് ആരോപിച്ചു.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പി.ആര് സുരേഷ് ഉദ്ഘാടനം ചെയ്തു.അസോസിയേഷന് പ്രസിഡന്റ് കല്ലടി ഉണ്ണിക്ക മ്മു അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം എന്നിവര്‍ സംസാരിച്ചു.അസോസിയേഷന് നേതാക്കളായ ഫൈസല്‍ കടമ്പോ ടന്‍,സിപി.സുന്ദരന്‍,പി.ബാലന്,വിജയ്ലാല്‍,ആബിദ് ഗുഡ് വില്ല്, കെ.സലീം,കെ ഹമീദ്,പ്രേമദാസ്,രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.സെക്രട്ടറി മജീദ് പാലോളി സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു മണ്ണില്‍ നന്ദിയും പറഞ്ഞു.