മണ്ണാര്‍ക്കാട്: കണ്‍സ്യൂമര്‍ഫെഡ് ഓണത്തിനായി സംസ്ഥാന ത്തുടനീളം1600 ഓണചന്തകള്‍ സജ്ജമാക്കും.13 ഇന നിത്യോപ യോഗസാധനങ്ങള്‍ 50% വിലക്കുറവില്‍ ലഭ്യമാകും. പൊതുവിപ ണിയില്‍ നിന്നും 30% – 100% വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങ ളും, 10% – 40% വിലക്കുറവില്‍ നോണ്‍-സബ്‌സിഡി ഇനങ്ങളും ലഭ്യ മാകും. മില്‍മയുടെ സ്‌പെഷ്യല്‍ ഓണ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും. പാലട മിക്സ്, നെയ്യ്, പാല്‍, വെജിറ്റബിള്‍ ബിരിയാണി മിക്സ്, ഗുലാബ് ജാമുന്‍ എന്നിവയാണ് മില്‍മ കിറ്റിലുള്ളത്. കാഷ്യൂ കോര്‍പ്പറേഷ ന്റെ കാഷ്യുനട്ട് 15% വിലക്കുറവില്‍ ലഭിക്കും. വിപണന കേന്ദ്രങ്ങ ളില്‍ തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ സംവിധാനമാണ് ആവിഷ്‌കരി ക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങള്‍ നേ രിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും. കണ്‍ സ്യൂമര്‍ഫെഡിന്റെ ഓണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണംവിപണി.