മണ്ണാര്‍ക്കാട്: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.ചെസ് ഒളിമ്പ്യാഡിന്റെ പശ്ചാത്തലത്തില്‍ ചെസ്സിന്റെ പ്രചാരം വര്‍ ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം നടത്തിയത്.നൂറിലധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. അജ്മല്‍ ക്യാറ്റ്‌സ് ഐ, ജി അദ്വൈത് എന്നിവര്‍ വിജയികളായി. കെടിഡിസി ചെയര്‍മാനും കോളേജ് ചെയര്‍മാനുമായ പി.കെ ശശി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോളേജ് പ്രിന്‍സി പ്പല്‍ ഡോ.ജോണ്‍ മാത്യു,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ.അനീഷ് പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!