പാലക്കാട് : മദ്യപിച്ച് വാഹനമോടിച്ച് യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർ ക്കാർ നടപടി മനുഷ്യത്വ രഹിതമാണെന്ന് എസ് എസ് എഫ് പാല ക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് നീക്ക ണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅ ത്തിന്റെ നേതൃത്വത്തി ൽ ജില്ലാ പ്രാസ്ഥാനിക കുടുംബം നാളെ നടത്തുന്ന കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് മുഴുവൻ എസ് എസ് എഫ് ഡിവിഷൻ, സെക്ടർ , യൂണിറ്റ് കമ്മിറ്റികളും പ്രവർത്ത കരും സജീവമായി രംഗത്തിറങ്ങ ണമെന്ന് സെക്രട്ടറിയേറ്റ് ആഹ്വാ നം ചെയ്തു.പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം, ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, സയ്യിദ് യാസീൻ അൽ ജിഫ്‌രി സംസാരിച്ചു.