അഗളി: പൊതു തെരഞ്ഞെടുപ്പിന്റേതായ ചട്ടങ്ങളെല്ലാം പാലിച്ച് അട്ടപ്പാടി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി.സ്‌കൂള്‍ ലീ ഡര്‍,സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍,ആര്‍ട്‌സ് ക്യാപ്റ്റന്‍ എ്ന്നീ സ്ഥാനങ്ങ ളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 പേര്‍ മത്സരിച്ചു.ബാലറ്റ് പേപ്പ റിലൂടെയായിരുന്നു വോട്ടെടുപ്പ്.മത്സരാര്‍ത്ഥികളുടെ സാന്നിദ്ധ്യ ത്തില്‍ പൊതു അസംബ്ലിയില്‍ വെച്ച് വോട്ടെണ്ണി ഫലം പ്രഖ്യാ പിച്ചു.സ്‌കൂള്‍ ലീഡര്‍മാരായ എം.ഹരീഷ്,എം ബാനുശ്രീ എന്നിവരും സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍മാരായ വി.ജീവയാത്രാകൃഷ്ണ,ബി അശ്വതി, ആര്‍ട്‌സ് ക്യാപ്റ്റന്‍മാരായ ആര്‍.മഹേഷ്,എസ് അശ്വതി എന്നിവരേ യും തെരഞ്ഞെടുത്തു.ഇവരുടെ സത്യപ്രതിജ്ഞ അടുത്ത ദിവസം നടക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ ബിനോയ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!