മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് എസ്എസ്എല്‍ സി,പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് വിജയികളെ അനുമോദിക്കുന്നതിനാ യി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.റൂറല്‍ബാങ്ക് ഹാളില്‍ നടന്ന യോ ഗം യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട് നഗരസഭയിലേയും തെങ്കര പഞ്ചായത്തിലേയും സ്ഥി രതാമസക്കാരായ 160 ഓളം വിദ്യാര്‍ത്ഥികളേയാണ് ബാങ്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി അനുമോദിച്ചത്.

ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ് അധ്യക്ഷനായി. ഡയറക്ടര്‍ മാരായ പി.കെ ഉമ്മര്‍,ശിവശങ്കരന്‍, രാധാകൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍, റി യാസ്,സലീം,ഷീബാ സുധീഷ്,നജ്മുന്നീസ,ശശിധരന്‍ തുടങ്ങിയ വര്‍ സംസാരിച്ചു.ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ സ്വാഗത വും വൈസ് പ്രസിഡന്റ് രമാ സുകുമാരന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!