പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേ തൃത്വത്തില്‍ കര്‍ക്കിടക മാസത്തില്‍ നാലമ്പലങ്ങളിലേക്ക് തീര്‍ ത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. യാത്ര പാലക്കാട് നിന്ന് ജൂലൈ 17 ന്രാവിലെ നാലിന് ആരംഭിക്കും. ഒരു ദിവസം 39 പേര്‍ക്കാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ് ബസ്സിലുള്ള യാത്രയ്ക്ക് ഭക്ഷണമുള്‍പ്പെടാതെ ഒരാള്‍ക്ക് 800 രൂപയാണ് ചാര്‍ജ്. 39 പേരുള്ള ഒരു ഗ്രൂപ്പായി യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സൗകര്യം ലഭിക്കും. ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും യാത്ര ഉണ്ടായിരിക്കും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 99470 86128 ല്‍ വാട്സ്ആപ്പ് സന്ദേശം അയക്കുകയോ, നേരിട്ട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. എല്ലാ ശനി, ഞായര്‍ ദിവസങ്ങ ളിലും നെല്ലിയാമ്പതി യാത്രയും ജൂലൈ ഒമ്പതിന് മൂന്നാര്‍ യാത്ര യ്ക്കുള്ള 10 ടിക്കറ്റുകളും നിലവില്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!