അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ അജ്ഞാത ജീവിയുടെ ആക്രമ ണത്തില്‍ ആടുകള്‍ ചത്തു.യത്തീംഖാന നെല്ലിക്കുന്നിലെ പൂളമണ്ണ സജീറിന്റെ മൂന്ന് ആടുകളാണ് ചത്തത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.കൂട്ടില്‍ നിന്നും ആടുകളുടെ ശ ബ്ദം കേട്ട് സജീര്‍ ചെന്ന് നോക്കിയപ്പോഴാണ് ആടുകളെ ചത്ത നില യില്‍ കണ്ടത്.കൂട്ടിലുണ്ടായിരുന്ന നാല് ആടുകളില്‍ ഒരു ആടിനേ യും രണ്ട് ആട്ടിന്‍ കുട്ടികളെയുമാണ് അജ്ഞാത ജീവി കൊന്നത്. ഒ രു ആടിനെ കൂടിനു സമീപത്തും മറ്റു രണ്ടെണ്ണത്തിനെ സമീപത്തെ റബ്ബര്‍ തോട്ടത്തിലുമാണ് കാണപ്പെട്ടത്.ആടുകളുടെ കഴുത്തില്‍ ക ടിച്ച് വലിച്ചിഴച്ച നിലയിലായിരുന്നു.അജ്ഞാത ജീവിയുടെ ആക്രമ ണം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.പുലിയോ, തെരുവു നായകളോ ആകാം എന്നാണ് കരുതുന്നത്.കഴിഞ്ഞ മാസം ആറിന് പടിക്കപ്പാടത്തും ഏഴിന് തടിയംപറമ്പിലും വഴിയാത്രക്കാര്‍ പുലി യെ കണ്ടതായി പറഞ്ഞിരുന്നു.പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!