മണ്ണാര്‍ക്കാട്: അനധികൃതമായി കടത്തിയ പത്ത് കിലോ ചന്ദനവു മായി രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.പരുത്തിപ്പു ള്ളി ചിറപ്പാടം (28),അട്ടപ്പാടി ഷോളയൂര്‍ പെട്ടിക്കല്‍ ഊരിലെ വെ ള്ളിങ്കിരി (28) എന്നിവരാണ് പിടിയിലായത്.മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ ആണ്ടിപ്പാടം ഭാഗത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ക ഷ്ണങ്ങളാക്കിയ ചന്ദനം നിറച്ച ബാഗുമായി നടന്ന് പോകുമ്പോള്‍ സം ശയം തോന്നി പരിശോധിക്കുകയായിരുന്നു.ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍, സിപിഒമാരായ കെ.സന്തോഷ്,പി.ഉമേഷ്,കെ.കമറുദ്ദീന്‍,പി.സഹദ് എന്നിവരാണ് പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!