മണ്ണാര്‍ക്കാട് :ബ്ലോക്ക് തല ആരോഗ്യമേള 2022ന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് നഗരത്തില്‍ വിളംബര ജാഥ നടത്തി.ബ്ലോക്ക് പഞ്ചായ ത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.സ്ഥിരം സമിതി അധ്യക്ഷരായ തങ്കം മഞ്ചാടി ക്കല്‍,കെ.പി ബുഷ്‌റ,ബ്ലോക്ക് അംഗങ്ങളായ ബിജി ടോമി ,മണിക ണ്ഠന്‍ ,സിഡിപിഒ ബിന്ദു,എന്നിവര്‍ സംബന്ധിച്ചു.ഹെല്‍ത്ത് സൂപ്പ ര്‍വൈസര്‍ എം.നാരായണന്‍ സ്വാഗതവും പബ്ലിക്ക ഹെല്‍ത്ത് നഴ്‌ സിംഗ് സൂപ്പര്‍വൈസര്‍ ദേവകി നന്ദിയും പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ജനപ്രതിനിധികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍,ആയൂര്‍വേദ,ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വിളംബരജാഥയില്‍ അണിനിരന്നു.മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച ജാഥ ബ്ലോക്ക് പഞ്ചായത്തില്‍ സമാപി ച്ചു.ജൂലായ് മൂന്നിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണിവരെ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാ ണ് ആരോഗ്യമേള നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!