പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ലോക് അദാലത്തില്‍ 661 കേസുകള്‍ തീര്‍പ്പാ ക്കി. നഷ്ടപരിഹാരമായി 14.76 കോടി രൂപ വിധിക്കുകയും ചെയ്തു. 2946 പെറ്റി കേസുകളില്‍ നിന്ന് 6.85 കോടി രൂപ ലഭിച്ചു. വാഹനാപക ട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 5.41 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ദേശസാത്കൃത സ്വകാര്യ ബാങ്കുക ള്‍ അടക്കമുള്ള വായ്പ പരാതികളില്‍ ഏട്ട് കോടി തിരിച്ചടവായി ലഭിച്ചു. മജിസ്‌ട്രേറ്റ് കോടതികളില്‍ നടന്ന അദാലത്തില്‍ 2946 പെറ്റി കേസുകളില്‍ നിന്നായി സര്‍ക്കാറിന് പിഴ ഇനത്തില്‍ 68 ലക്ഷം രൂപ ലഭിച്ചു. ജില്ലയിലെ വിവിധ കോടതികളില്‍ നടന്ന അദാലത്തില്‍ ജില്ലാ ജഡ്ജ് ഡോ.ബി കലാം പാഷ, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വി.ജി അനുപമ എന്നിവര്‍ നേതൃത്വം നല്‍കി.